മരട്; മരട് നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ സമരസന്ദേശയാത്ര സംഘടിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എ കെ സജീവൻ ഉദ്ഘാടനം ചെയ്തു. ജാഥാക്യാപ്റ്റൻ സി ആർ ഷാനവാസ്, പി ബി വേണുഗോപാൽ, എൻ എ നജീബ്, എ യു വിജു, കെ വി കിരൺരാജ്, എം പി സുനിൽകുമാർ, എൻ ജെ സജിഷ്‌കുമാർ, കെ എ ദേവസി, രേണുക ചക്രവർത്തി, വി പി പ്രസാദ്, ദിഷ പ്രതാപൻ എന്നിവർ സംസാരിച്ചു.

