കല്ലൂർക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കാണുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം ഉണ്ടാകുമെന്ന് മുന്നണികൾ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി പഞ്ചായത്ത് ഭരിക്കുന്ന ഭരണസമിതി ജനങ്ങൾക്കുവേണ്ടി യാതൊരു പദ്ധതിയും മുന്നിൽ നിന്ന് ചെയ്യാൻ തയ്യാറായില്ലെന്ന് പ്രതിപക്ഷം വാദിച്ചു. പ്രതിരോധവുമായി ഭരണപക്ഷവും രംഗത്തുവന്നു. മികച്ച പ്രവർത്തനം പഞ്ചായത്തിൽ കാഴ്ച്ചവയ്ക്കാൻ സാധിച്ചു എന്നാണ് ഭരണപക്ഷത്തിന്റെ വാദം. ഇത്തവണ ശക്തമായ പോരാട്ടം കാണാൻ സാധിക്കും എന്നാണ് പലരും വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണയത്തിലെ ചർച്ചകൾ മുന്നണികളിൽ പുരോഗമിക്കുകയാണ്. ആരോപണങ്ങൾ എല്ലാ മുന്നണിയിലും സജീവമായതുകൊണ്ടുതന്നെ മികച്ച സ്ഥാനാർത്ഥിയെയായിരുക്കും കളത്തിലിറകുക. അഞ്ചാം തീയതിയോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

