10.3 C
New York
Saturday, March 7, 2026

Buy now

spot_img

മൂവാറ്റുപുഴ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

മൂവാറ്റുപുഴ

​തദ്ദേശസ്ഥാപനങ്ങൾ 20 മുതൽ ഒക്ടോബർ 20 വരെ വികസനസദസ്സ്‌ നടത്തണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് പാലിക്കില്ലെന്ന മൂവാറ്റുപുഴ നഗരസഭ കൗൺസിൽ തീരുമാനത്തിനെതിരെ പ്രതിപക്ഷ എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. തുടർന്ന്, നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധയോഗം ചേർന്നു. കൗൺസിലർമാരായ ആർ രാകേഷ്, കെ ജി അനിൽകുമാർ എന്നിവർ സംസാരിച്ചു.  സംസ്ഥാന സർക്കാരിന്റെ സർക്കുലർപ്രകാരം വികസനസദസ്സ്‌ സംഘടിപ്പിച്ച് സർക്കാരിന്റെ വികസനനേട്ടങ്ങള്‍ പ്രദർശിപ്പിക്കണം. അതിദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ, മാലിന്യമുക്ത നവകേരളം തുടങ്ങിയ പദ്ധതികളിൽ തദ്ദേശസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങൾ സെക്രട്ടറി അവതരിപ്പിക്കണം. ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ആശയങ്ങളും സ്വീകരിക്കുന്നതിന് ചർച്ച നടത്തണം. ഇവ ക്രോഡീകരിച്ച് തദ്ദേശസ്ഥാപനങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സർക്കുലറിലുള്ളത്. എന്നാൽ, മൂവാറ്റുപുഴ നഗരസഭയിലെ യുഡിഎഫ് ഭരണസമിതി ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്നും സർക്കാർ തീരുമാനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles