2 C
New York
Wednesday, March 4, 2026

Buy now

spot_img

സധൈര്യം മുന്നോട്ടേക്ക്: പൈങ്ങോട്ടൂർ പഞ്ചായത്തിന്റെ 5 വിജയവർഷങ്ങൾ 

പൈങ്ങോട്ടൂർ: സർക്കാർനിർദ്ദേശങ്ങളനുസരിച്ച് പദ്ധതികൾ ആവിഷ്ക്കരിച്ച് ജനങ്ങളുടെ ക്ഷേമത്തിനും, നാടിൻ്റെ വികസനത്തിനും ഊന്നൽ നൽകിയുമാണ് ഭരണസമിതി പദ്ധതികൾ നടപ്പിലാക്കിയിട്ടുള്ളത്. എൽ. ഡി. എഫ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ അതിദാരിദ്ര നിർമ്മാർജ്ജനം, മാലിന്യ നിർമ്മാർജ്ജനം, പാലിയേറ്റീവ് പ്രവർത്തനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് പഞ്ചായത്ത് ഏറ്റവും ശ്രദ്ധ ചെലുത്തിയിട്ടുള്ളത്. 


2020-25 വികസന നേട്ടങ്ങൾ:

  • ISO അംഗീകാരം നേടിയ പഞ്ചായത്ത്
  • KSMART നടപ്പിലാക്കിയ പഞ്ചായത്ത്
  • ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്ത്
  • മാലിന്യ മുക്തം ODF പ്രഖ്യാപിച്ച പഞ്ചായത്ത്
  • മലമ്പനി മുക്ത പഞ്ചായത്ത്
  • കുഷ്‌ഠരോഗ മുക്ത പഞ്ചായത്ത്
  • ക്ഷയരോഗ മുക്ത പഞ്ചായത്ത്
  • വയോജന ഭിന്നശേഷി ബാല സൗഹൃദ പഞ്ചായത്ത്
  • ഹരിത ഓഫീസുകൾ – വിദ്യാലയങ്ങൾ ഉള്ള പഞ്ചായത്ത്
  • സ്‌മാർട്ട് അങ്കണവാടികളുള്ള പഞ്ചായത്ത്
  • ഇ ഹെൽത്ത്, ഡിജിറ്റൽ OP നടപ്പിലാക്കിയ പഞ്ചായത്ത്
  • സംരഭ വ്യവസായ സൗഹൃദ പഞ്ചായത്ത്
  • കുടുംബശ്രീക്ക് ISO അംഗീകാരം ലഭിച്ച പഞ്ചായത്ത്
  • അതി ദരിദ്രർ ഇല്ലാത്ത പഞ്ചായത്ത്

2020-25 കാലയളവിൽ പൂർത്തീകരിക്കപ്പെട്ട പദ്ധതികൾ:

  • ലൈഫ് ഭവന പദ്ധതിയിൽ 105 വീടുകൾ പൂർത്തീകരിച്ചു. 100 പുതിയ വീടുകൾക്ക് നിർമ്മാണ അനുമതി.
  • കക്കാടാശ്ശേരി – ഞാറക്കാട്, ഊന്നുകൽ – കലൂർ, പൈങ്ങോട്ടൂർ – മുള്ളരിങ്ങാട്  റോഡും പി.ഡബ്ള്യൂ. ഡി റോഡ് ബി.എം & ബി.സി നിലവാരത്തിൽ പൂർത്തിയാക്കി.
  • കടവൂർ ജി. വി. എച്ച്. എസ്. എസ് ൽ 1 കോടി രൂപ മുടക്കി പുതിയ മന്ദിരം പണിതു.
  • എം. വി. ഐ. പി യുടെ നെടുവക്കാട് ഡിസ്ട്രിബ്യൂട്ടറിയിൽ കാഡ (CADA) പദ്ധതിയിലൂടെ ലീഡിങ്ങ് ചാനലുകൾ വഴി ജലസേചനം.
  • കാളിയാർ പുഴയിൽ പയ്യാവ് കടവിൽ 6 കോടി രൂപ മുടക്കി ചെക്ക് ഡാം കം ബ്രിഡ്ജ് സ്ഥാപിച്ചു.
  • ജൽ ജീവൻ പദ്ധതിയിലൂടെ 148 K.M ദൂരത്തിൽ കുടിവെള്ള പൈപ്പ് ലൈൻ നിർമിച്ചു നൽകി.
  • അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി 143 കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായവ ചെയ്തുനൽകി.
  • മാലിന്യ നിർമ്മാർജ്ജനത്തിന് എം.വി.ഐ.പി വക സ്ഥലത്ത് 15 ലക്ഷം മുടക്കി എം. സി. എഫ് നിർമ്മാണത്തിന് അനുമതി നേടി.
  • കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ 28 കോടി മുടക്കി പൈങ്ങോട്ടൂർ കുടിവെള്ള പദ്ധതി.
  • കടവൂർ, പൈങ്ങോട്ടൂർ ടൗണുകളിൽ ഓപ്പൺ ജിംനേഷ്യം
  • പൈങ്ങോട്ടൂർ ബസ് സ്റ്റാൻറ് നവീകരണത്തിന് 10 ലക്ഷം
  • പട്ടയ വിതരണം 80 പേർക്ക്, 320 പേർക്കുള്ള പട്ടയ വിതരണ നടപടികൾ പുരോഗതിയിൽ
  • കേരഗ്രാമം പദ്ധതിയിൽ 18000 തെങ്ങുകൾക്ക് സംരക്ഷണം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles