പാലക്കുഴ: തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളതുപോലെ വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിനൊപ്പം എല്ലാ വർഷവും ജനങ്ങളുടെ മുമ്പാകെ പ്രോഗ്രസ്സ് റിപ്പോർട്ടും അവതരിപ്പിച്ചാണ് പാലക്കുഴ പഞ്ചായത്ത് ഭരണസമിതി പ്രവർത്തിച്ചത്. കേന്ദ്ര സംസ്ഥാന ഫണ്ടുകളും ജില്ലാ- ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളും ഉപയോഗിച്ച് പദ്ധതികൾ തയ്യാറാക്കി അതാത് കാലയളവിനുള്ളിൽ തന്നെ പൂർത്തീകരിക്കുകയും ചെയ്‌തു.
പഞ്ചായത്തിന്റെ പ്രധാന നേട്ടങ്ങൾ:
- തുടർച്ചയായി 4 വർഷവും ജില്ലയിൽ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ പഞ്ചായത്ത്
- തുടർച്ചയായി ഐ. എസ്. ഒ നേടുന്ന പഞ്ചായത്ത്
- അതിദരിദ്രർ ഇല്ലാത്ത പഞ്ചായത്ത്
- ഡിജിറ്റൽ സാക്ഷരത പൂർത്തീകരിച്ച പഞ്ചായത്ത്
- മാലിന്യമുക്ത പഞ്ചായത്ത്
- സമ്പൂർണ്ണ ഒ. ഡി. എഫ് പ്രഖ്യാപിച്ച പഞ്ചായത്ത്
- 100% ഹരിതകർമ്മ സേന യൂസർഫി പിരിക്കുന്ന പഞ്ചായത്ത്
- 100% തുടർച്ചയായി പഞ്ചായത്ത് പദ്ധതിവിഹിതം ചെലവഴിക്കുന്ന പഞ്ചായത്ത്
- 100% പട്ടികജാതി വികസനഫണ്ട് തുടർച്ചയായി ചെലവഴിക്കുന്ന പഞ്ചായത്ത്
- മലമ്പനി മുക്ത പഞ്ചായത്ത്
- 100% തനത് വരുമാനം എല്ലാ വർഷവും പിരിച്ചെടുത്ത പഞ്ചായത്ത്
- വയോജന സൗഹൃദ പഞ്ചായത്ത്
- ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്
- ബാലസൗഹൃദ പഞ്ചായത്ത്
- 100% ഹരിത ഓഫീസുകൾ
- 100% ഹരിത വിദ്യാലയങ്ങൾ
- അംഗൻവാടികൾ 100% സ്മാർട്ട് ക്ലാസ് റൂമുകൾ
- ഇ ഹെൽത്ത് ആക്കി ആരോഗ്യമേഖലകൾ
- സംരംഭക വ്യവസായ സൗഹൃദ പഞ്ചായത്ത്

