മൂവാറ്റുപുഴ; വാഴക്കുളത്ത് നടക്കുന്ന സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കായികമേളയുടെ രണ്ടാംദിവസം ആതിഥേയരായ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ 394 പോയിന്റ് നേടി മുന്നിലാണ്. 154 പോയിന്റുമായി പുത്തൻകുരിശ് ബിടിസി സ്കൂൾ രണ്ടാംസ്ഥാനത്ത് തുടരുന്നു. 106 പോയിന്റോടെ ചാലക്കുടി സിഎംഐ പബ്ലിക് സ്കൂളും കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളും മൂന്നാംസ്ഥാനത്തുണ്ട്. സമാപനദിവസമായ ശനിയാഴ്ച രാവിലെമുതൽ ട്രിപ്പിൾ ജന്പ്, ജാവലിൻത്രോ, ഹൈജന്പ്, ഷോട്ട്‌പുട്ട്, റിലേ തുടങ്ങിയ മത്സരങ്ങളുണ്ടാകും. വൈകിട്ട് നാലിന് സമാപനസമ്മേളനവും സമ്മാനവിതരണവും നടക്കും.

