0.8 C
New York
Wednesday, March 4, 2026

Buy now

spot_img

വികസനത്തിൽ മുന്നോട്ട്: കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്  

കല്ലൂർക്കാട്: കഴിഞ്ഞ അഞ്ച് വർഷങ്ങൾ വളരെ മികച്ചൊരു ഭരണം കാഴ്ചവയ്ക്കാൻ കല്ലൂർക്കാട് ഭരണസമിതിക്ക് കഴിഞ്ഞു. പുതിയ ആയുർവേദ ആശുപത്രിയുടെ നിർമാണം പൂർത്തീകരിക്കാൻ സാധിച്ചു. കൂടാതെ പഞ്ചായത്ത് കെട്ടിടത്തിന്റെ നിർമ്മാണവും സാധ്യമായി. പഞ്ചായത്തിലെ ആറാം വാർഡിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച്‌ പദ്ധതികൾ നടപ്പിലാക്കി. 

റോഡുകളുടെ മെയിന്റനൻസിനായി ലഭിച്ച മുഴുവൻ തുകയും കാര്യക്ഷമമായി വിനിയോഗിക്കാൻ സാധിച്ചു. നിലവിൽ പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും പണി പൂർത്തിയായി. അവശേഷിക്കുന്ന റോഡുകളുടെ നിർമാണം ഡിസംബറിന് മുൻപ് ചെയ്‌തു തീർക്കാൻ സാധിക്കും എന്നാണ് ഭരണസമിതി പറയുന്നത്. മുഴുവൻ അങ്കണവാടികളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സാധിച്ചു. പഞ്ചായത്ത് സ്കൂളുകളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും പൂർത്തിയാക്കി. വെള്ളാരങ്കല്ല് സ്കൂളിൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനായി പുതിയ കമ്പ്യൂട്ടർ ലാബ് നിർമിച്ചു നൽകി. ലൈഫ് മിഷൻ പദ്ധതി പ്രകാരം നിരവധി വീടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ തരിശായി കിടന്നിരുന്ന കണ്ടങ്ങൾ കൃഷി ചെയ്യുന്നവർക്കായി  സബ്സിഡി ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles