10.3 C
New York
Saturday, March 7, 2026

Buy now

spot_img

കാൽനട പ്രചാരണ ജാഥ ഇന്ന് സമാപിക്കും

മൂവാറ്റുപുഴ: കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ മൂവാറ്റുപുഴ മേഖല സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥ ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 9.30ന് മേക്കടമ്പിൽ നിന്ന് തുടങ്ങുന്ന ജാഥ അമ്പലംപടി, വെള്ളൂർകുന്നം വാഴപ്പിള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് പേഴയ്ക്കാപ്പിള്ളിയിൽ സമാപിക്കും. ബോബി പോൾ ക്യാപ്റ്റനും കെ.സി സുനിൽ വൈസ് ക്യാപ്റ്റനും ബേബി ഗിരിജ മാനേജരുമായ ജാഥ കല്ലൂർക്കാട് ടൗണിൽ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യുവാണ് ഉദ്ഘാടനം ചെയ്തത്. സി.പി. എം ലോക്കൽ സെക്രട്ടറി ടി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ മൂവാറ്റുപുഴ താലൂക്ക് സെക്രട്ടറി കെ. എസ് .സുരേഷ്, കെ .സി .സുനിൽ, കെ.കെ .ജയേഷ്, ബോബി പോൾ എന്നിവർ സംസാരിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് വാഴക്കുളത്ത് കല്ലൂർക്കാട് കവലയിൽ നിന്ന് തുടങ്ങിയ ജാഥ ആവോലി, ആനിക്കാട് ചിറപ്പടി, അടൂപ്പറമ്പ് എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപം സമാപിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles