മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ മുൻ മണ്ഡലം സെക്രട്ടറിയായിരുന്ന വി. ആർ ദിവാകരൻ നായരുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ അനുശോചന പ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ മുൻ എം.എൽ.എ എൽദോ എബ്രഹാം, കെ.എ. നവാസ് , ജില്ലാ കൗൺസിൽ അംഗം ഇ.കെ സുരേഷ് എന്നിവർ സംസാരിച്ചു.

