കല്ലൂർക്കാട്: കല്ലൂർക്കാട് ഗ്രാമപ്പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. മണിയന്ത്രം സർക്കാർ സ്കൂളിൽ നടന്ന പഞ്ചായത്ത്തല ഫർണിച്ചർ വിതരണോദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ജിബി അധ്യക്ഷത വഹിച്ചു.
വെള്ളാരംകല്ല് ഗവ. യുപിഎസിലെ പ്രധാനാധ്യാപിക ലിൻസി ക്ലമന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ജോമി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡെൽസി ലൂക്കാച്ചൻ, മെംബർമാരായ അനിൽ കെ. മോഹനൻ, പ്രേമലതാ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
കല്ലൂർക്കാട് ഗ്രാമപ്പഞ്ചായത്തിലുള്ള ഗവ. എൽപിഎസ് മണിയന്ത്രം, ഗവ. യുപിഎസ് മരുതൂർ, ഗവ. യുപിഎസ് വെള്ളാരംകല്ല് എന്നീ സ്കൂളുകൾക്കാണ് ഫർണിച്ചർ വിതരണം ചെയ്തത്.

