മൂവാറ്റുപുഴ : മൂവാറ്റുപുഴയുടെ മുറിക്കല്ല് ബൈപ്പാസ് പദ്ധതി നിർമാണം തുടങ്ങുന്നതിന് മുന്നോടിയായി കെആർഎഫ്ബി പദ്ധതി പ്രദേശം നിർമാണ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറി. ഇവരുടെ പ്രതിനിധികൾ സ്ഥല പരിശോധന നടത്തി. നിർമാണത്തിനാവശ്യമായ പ്ലാന്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും പരിശോധനകൾ പൂർത്തിയാക്കിയതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. പദ്ധതിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി എന്നിവർ അറിയിച്ചു.

