10.3 C
New York
Saturday, March 7, 2026

Buy now

spot_img

ടോറസ് ലോറി മിനിലോറിയിലേക്ക് ഇടിച്ചുകയറി

മൂവാറ്റുപുഴ : മണ്ണെടുക്കാൻ കോതമംഗലം ഭാഗത്തേക്ക് അമിത വേഗത്തിൽ പോവുകയായിരുന്ന ടോറസ് ലോറി കടയിലേക്ക് തേങ്ങയിറക്കാൻ നിർത്തിയിട്ടിരുന്ന മിനിലോറിയിലിടിച്ചു. ഡ്രൈവറുടെ കൈക്ക് സാരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ പിന്നോട്ടുനീങ്ങിയ മിനിലോറി പിന്നിലുണ്ടായിരുന്ന കായ കയറ്റിവന്ന ലോറിയുടെ പിന്നിലിടിച്ചു. ഈ ലോറി മൂന്നോട്ടുനീങ്ങി അതിനു മുന്നിലുണ്ടായിരുന്ന കാറിലും മറ്റൊരു മിനിവാനിലും ഇടിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ മൂവാറ്റുപുഴ വെള്ളൂർക്കുന്നം ഇഇസി മാർക്കറ്റ് ബൈപ്പാസിലാണ് അപകടം നടന്നത്. നാല് വാഹനങ്ങൾക്കും സാരമായ കേടുപാടുണ്ട്. വഴിയിൽ പ്രഭാതസവാരിക്കാരുണ്ടായിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ പച്ചക്കറികളും മറ്റും എത്തുന്ന സമയത്തായിരുന്നു അപകടം. തേങ്ങ റോഡിലേക്ക് തെറിച്ചുവീണും ടോറസിനടിയിൽ പെട്ടും കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ടോറസ് നിയന്ത്രണം വിട്ട് തേങ്ങ കയറ്റിയ മിനിലോറിയുടെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles