പോത്താനിക്കാട് : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ പോത്താനിക്കാട് വീണ്ടും ജനറൽ വിഭാഗത്തിലേക്ക് മാറി. നിലവിൽ ജനറൽ വിഭാഗത്തിലുള്ള പഞ്ചായത്തിലെ അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണമോ, പട്ടികജാതി വിഭാഗത്തിനോ ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി ജനറൽ വിഭാഗത്തിന് നറുക്ക് വീഴുകയായിരുന്നു. സമീപ പഞ്ചായത്തുകളായ പല്ലാരിമംഗലവും പൈങ്ങോട്ടൂരും അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണമായിരുന്നത് ജനറൽ വിഭാഗത്തിലായി. നിലവിൽ പോത്താനിക്കാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലും, മറ്റു രണ്ട് പഞ്ചായത്തുകൾ എൽഡിഎഫിനുമാണ്. ഇതിനിടെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ മുന്നണികൾ തുടങ്ങിക്കഴിഞ്ഞു. നിലവിൽ യുഡിഎഫിനാണ് പഞ്ചായത്ത് ഭരണം.

