പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ അഞ്ചാം വാര്‍ഡിലെ പാറേപ്പടി വനിതാ വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അനീസ് ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ റെജി സാന്റി, മില്‍സി ഷാജി, നൈസ് എല്‍ദോ, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാണി പിട്ടാപ്പിള്ളില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിന് ഏബ്രഹാം, കെ.എം. ചാക്കോ, സുശീല്‍ കല്ലുങ്കല്‍, ലിസി കുരുവിള, ബെല്‍ജി മാത്യു, അനില്‍ കല്ലട, സിന്തോള് വര്‍ഗീസ്, ടി.പി. ഷീല, ബിന്ദു സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

