ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
- മൂവാറ്റുപുഴ: എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച സംഘം അംഗങ്ങളുടെ മക്കളെ പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡും മൊമന്റോയും നൽകി ആദരിച്ചു.
- ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്. രങ്കേഷ് അധ്യക്ഷത വഹിച്ചു.
- വൈസ് പ്രസിഡന്റ് കെ.പി. ഫസൽ, തൃക്കളത്തൂർ സർവീസ് സഹ. ബാങ്ക് മുൻ പ്രസിഡന്റ് ബാബു ബേബി, ബ്ലോക്ക് പഞ്ചായത്തംഗം എം.എ. റിയാസ് ഖാൻ, ബാങ്ക് സെക്രട്ടറി ബി. ജീവൻ, ഡയറക്ടർമാരായ ഇ.എ. ഹരിദാസ്, കെ.എസ്. സലിം, പി.എ. ബിജു, പി.എസ്. ഹരിദാസ്, കെ.എ. രാജൻ, കെ.എം. നീന, ജെബി ഷാനവാസ് എന്നിവർ പ്രസംഗിച്ചു.
- Advertisement -