മൂവാറ്റുപുഴ : മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിവാഗോ തോമസ് ബ്ലോക്ക് പഞ്ചായത്ത് അംഗം സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ 11-ഓടെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. സിപിഐ അംഗമായ ഷിവാഗോ പാർട്ടി അംഗത്വവും രാജിവെച്ചു. ഇതുസംബന്ധിച്ച കത്ത് മണ്ഡലം സെക്രട്ടറിക്ക് നൽകിയതായും ഷിവാഗൊ തോമസ് പറഞ്ഞു.
ആയവന ഡിവിഷനിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടുമുൻപാണ് രാജി നൽകിയത്. പാർട്ടിയിലെ ചിലരുമായുള്ള ഭിന്നാഭിപ്രായങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

