3.8 C
New York
Friday, March 6, 2026

Buy now

spot_img

ജിജു ഓണാട്ട് രണ്ടാം അങ്കത്തിന്; ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ 13-ാം വാർഡിൽ

ആരക്കുഴ : കഴിഞ്ഞ തവണ യു ഡി എഫ് സ്വതന്ത്രനായി മത്സരിച്ച ജിജു ഓണാട്ട് ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. ആരക്കുഴ പഞ്ചായത്ത് പതിമൂന്നാം വാർഡിലാണ് ഇത്തവണ മത്സരിക്കുന്നത്. മുഴുവൻ സമയ പൊതുപ്രവർത്തകനായ ഇദ്ദേഹം ചെറിയ കർഷകനുമാണ്. പ്രദേശവാസികൾക്ക് സുപരിചിതനായ ജിജു വലിയ വിജയ പ്രതീക്ഷയിലാണ്. പ്രചാരണങ്ങൾ ചെറിയ തോതിൽ ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ പ്രചരണം വിപുലമാക്കാനാണ് തീരുമാനം.

പാർട്ടി ഭേതമന്യേ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകനെന്ന നിലയിൽ ഇത്തവണ മത്സരം കടുക്കുമെന്നത് തീർച്ചയാണ്. രണ്ടാം പ്രാവശ്യവും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ഉറപ്പിലാണ് പാർട്ടി നേതൃത്വവും സ്ഥാനാർത്ഥിയും. ഭാര്യയും രണ്ട് പെൺമക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം എല്ലാത്തിനും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles