3.3 C
New York
Saturday, March 7, 2026

Buy now

spot_img

മൂവാറ്റുപുഴ ഇനി വനിതകൾ ഭരിക്കും

മൂവാറ്റുപുഴ : വാർഡുകളുടെ എണ്ണം 28-ൽ നിന്ന് 30-ലേക്കുയർന്ന മൂവാറ്റുപുഴ നഗരസഭയിൽ ഇക്കുറി 24 വാർഡിലും മുന്നിൽ സ്ത്രീ വോട്ടർമാർ. തിരഞ്ഞെടുപ്പ് വിധിയിൽ പെൺതീരുമാനത്തിന് നിർണായക സ്ഥാനമുണ്ടാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. നഗരസഭയിൽ പുരുഷൻമാരെ അപേക്ഷിച്ച് 1071 സ്ത്രീ വോട്ടർമാർ കൂടുതലുണ്ട്. ആകെ 22,267 വോട്ടർമാരിൽ 11,669 സ്ത്രീ വോട്ടർമാരും 10,598 പുരുഷ വോട്ടർമാരുമാണുള്ളത്.

വാർഡ് 10 (എംഐഇടി), 13 (മണിയംകുളം), 14 (രണ്ടാർകര), 28 (ജെബി സ്കൂൾ) എന്നീ വാർഡുകളിൽ മാത്രമാണ് പുരുഷൻമാർക്ക് മേൽക്കൈ. 12, 17, 20, 9 എന്നിങ്ങനെ നിസ്സാര എണ്ണമേ കൂടുതലുള്ളു. നഗരസഭയിൽ ആകെ 1071 സ്ത്രീ വോട്ടർമാർ കൂടുതലുണ്ട്. ഇടത്‌-വലത് മുന്നണികളും ബിജെപിയും ഓരോ ജനറൽ വാർഡുകളിൽ നിലവിലെ കൗൺസിലർമാരായ വനിതകളെ മത്സരത്തിനിറക്കിയിട്ടുമുണ്ട്. ജനറൽ വാർഡായ 22 (മാറാടി യുപി സ്കൂൾ) യുഡിഎഫ് ബിന്ദു ജയനെ രംഗത്തിറക്കിയിട്ടുണ്ട്.

വാർഡ് 9-ൽ (തർബിയത്ത്) ഇടതുമുന്നണി ഫൗസിയ അലിയെയും 25-ൽ (മൂവാറ്റുപുഴ ക്ലബ്) ബിജെപി ബിന്ദു സുരേഷിനെയും രംഗത്തിറക്കിയിട്ടുണ്ട്. കാവുംപടി വാർഡിലും വനിതാ സാന്നിധ്യത്തിന് സാധ്യതയുണ്ട്. നഗരസഭയിൽ പഴയ 11-ാം വാർഡായ രണ്ടാർകര (ഇപ്പോഴത്തെ 14) യിലാണ് ഏറ്റവും അധികം വോട്ടർമാരുള്ളത്.

954. കുറവ് ഇലാഹിയ 7-ാം വാർഡിലും 414. മാർക്കറ്റ് (8) 443, വെള്ളൂർക്കുന്നം (4) 470 എന്നിങ്ങനെയാണ് ആകെ വോട്ടർമാരുടെ എണ്ണം. വാഴപ്പിള്ളി സെൻട്രൽ (ഒന്ന്) 715, ജനശക്തി (രണ്ട്) 792, തൃക്ക (മൂന്ന്) 949, മൂന്നുകണ്ടം (അഞ്ച്) 921, മോളേക്കുടി (ആറ്) 840, തർബിയത്ത് (9) 747, എംഐഇടി (10) 704, പെരുമറ്റം ഫ്രഷ്‌കോള (11) 605, കിഴക്കേകര (12) 762, മണിയംകുളം (13) 947, ഈസ്റ്റ് സ്കൂൾ (15) 894, മുനിസിപ്പൽ പാർക്ക് (16) 900, പണ്ടിരിമല (17) 792, പേട്ട (18) 570, താലൂക്ക് ആശുപത്രി (19) 806, മുനിസിപ്പൽ ഓഫീസ് (20) 613, മോഡൽ സ്കൂൾ (21) 642, മാറാടി യുപി (22) 805, ഹൗസിങ് ബോർഡ് (23) 640, എസ്എൻഡിപി സ്കൂൾ (24) 747, മൂവാറ്റുപുഴ ക്ലബ് (25) 757, സംഗമം (26) 836, കുര്യൻമല (27) 922, ജെബി സ്കൂൾ വാഴപ്പിള്ളി (28) 585, മിനി സിവിൽ സ്റ്റേഷൻ (29) 606, വാഴപ്പിള്ളി ഈസ്റ്റ് (30) 896 എന്നിങ്ങനെയാണ് വാർഡുകളിലെ വോട്ടർമാർ.

സ്ഥാനാർത്ഥി നിർണയം അവസാന ഘട്ടത്തിലാണെങ്കിലും നഗരസഭയിൽ ചിലയിടങ്ങളിൽ തർക്കങ്ങളും പിണക്കങ്ങളും തുടരുന്നുണ്ട്. റിബൽ സ്ഥാനാർഥികളും വിട്ടുനിൽക്കലുകളും മറനീക്കി പുറത്തുവന്നു കഴിഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles