മഞ്ഞള്ളൂർ: മഞ്ഞള്ളൂർ പഞ്ചായത്തിലെ നിലവിലെ ഭരണസമിതിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം രംഗത്ത്. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തെ ‘വെറും പരാജയം’ എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്.
മഞ്ഞള്ളൂർ പഞ്ചായത്തിന് കമ്മ്യൂണിറ്റി ഹൾ ഇല്ല എന്നത് നിലവിലെ പ്രധാന പരാതികളിൽ ഒന്നാണ്.
നേരത്തെ ഉണ്ടായിരുന്ന കമ്യൂണിറ്റി ഹാൾ ഇപ്പോൾ മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി മാറിയെന്നും ആരോപണമുണ്ട്. പൊതു സ്മശാനം നിർമ്മിക്കുന്നതിനായി കാലാകാലങ്ങളായി ആവശ്യപ്പെട്ടിട്ടും സ്ഥാപിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. എല്ലാ പഞ്ചായത്തുകളിലും ഒരു ഏക്കറോ രണ്ട് ഏക്കറോ സ്ഥലം എടുത്ത് കളിസ്ഥലം നിർമ്മിക്കണമെന്ന സർക്കാർ നിർദ്ദേശവും ഭരണസമിതി നടപ്പാക്കിയില്ല.
കുടിവെള്ള പ്രശ്നം പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ വിഷയമായി തുടരുന്നു. മഴക്കാലത്ത് പോലും കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന വാർഡുകൾ പഞ്ചായത്തിൽ നിലവിലുണ്ട്. റോഡുകളുടെ അവസ്ഥയും അതിദാരുണമാണ്. പല റോഡുകളുടെയും നിർമാണം സമയബന്ധിതമായി തീർക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. നിലവിലെ പി. എച്ച്. സി യുടെ പണികൾ പൂർണമല്ലെന്നും, കിടപ്പുരോഗികൾക്ക് കിടക്കാനുള്ള മുറികൾ ഇല്ലാത്ത അവസ്ഥയാണെന്നും വിമർശനമുയർന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മികച്ചൊരു മുന്നേറ്റം കാഴ്ചവയ്ക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം

