2 C
New York
Wednesday, March 4, 2026

Buy now

spot_img

മാലിന്യംനിറഞ്ഞ്‌ പോത്താനിക്കാട് ബസ് സ്റ്റാൻഡ്‌ പരിസരം ; തിരിഞ്ഞുനോക്കാതെ പഞ്ചായത്ത് അധികൃതർ

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്ത് ബസ്‌ സ്റ്റാൻഡ് ഷോപ്പിങ്‌ കോംപ്ലക്സിന്റെ പിൻവശത്ത് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതായി പരാതി. തൊട്ടുചേർന്നുള്ള കെട്ടിടങ്ങളിലെ കക്കൂസ് മാലിന്യങ്ങളും ഓടയിലൂടെ ഒഴുക്കുന്നനിലയിലാണ്. ഇതിന് ഏതാനും മീറ്റർ മാത്രം അകലെയാണ് പൊതുകിണർ സ്ഥിതിചെയ്യുന്നത്.

ഷോപ്പിങ്‌ കോംപ്ലക്സിന്റെ പിൻഭാഗത്തെ വാതിലുകളും ജനലുകളും തകർന്നുകിടക്കുകയാണ്‌. വർഷങ്ങളായി കെട്ടിടം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ജീർണാവസ്ഥയിലാണ്‌. മാലിന്യങ്ങൾ നീക്കാനോ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനോ 10 വർഷമായി അധികാരത്തിലുള്ള കോൺഗ്രസ് ഭരണസമിതി തയ്യാറായിട്ടില്ല. കുടുംബശ്രീ ഡ്രൈവേഴ്സ് ഓഫീസ്, ട്യൂഷൻ സെന്റർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിരവധി ആളുകൾ ദിവസേന വന്നുപോകുന്നുണ്ട്‌.

സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ച പഞ്ചായത്തിന്റെ ദുരവസ്ഥയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്‌. മാലിന്യം നീക്കാൻ പഞ്ചായത്ത് ഉപയോഗിച്ചിരുന്ന ഇലക്‌ട്രിക് ഓട്ടോ കട്ടപ്പുറത്തായിട്ട് മാസങ്ങളായി. പോത്താനിക്കാട് മാർക്കറ്റിനുള്ളിൽ ജൈവമാലിന്യങ്ങൾ സംസ്കരിക്കാനും വൈദ്യുതി ഉൽപ്പാദിപ്പിക്കാനും സ്ഥാപിച്ച പ്ലാന്റും പ്രവർത്തനരഹിതമാണ്‌.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles