മൂവാറ്റുപുഴ: എറണാകുളം റൂറല്‍ ജില്ലാ പോലീസ് സ്പോര്‍ട്സ് മീറ്റില്‍ മൂവാറ്റുപുഴ സബ് ഡിവിഷന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ഡിഎച്ച്ക്യു കളമശേരി രണ്ടാം സ്ഥാനവും, പെരുമ്പാവൂര്‍ സബ് ഡിവിഷന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫെബിന് ജോസഫ്, ബിയ ബേബി, അജയ നാരായണന്, പ്രദീക്ഷ എന്നീ ഉദ്യോഗസ്ഥര്‍ മികച്ച പ്രകടനത്തിനുള്ള ട്രോഫി നേടി. ആലുവ യുസി കോളജില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത ട്രോഫി വിതരണം ചെയ്തു.
മലയാറ്റൂര്‍ ഡിഎഫ്ഒ പി. കാര്‍ത്തിക്, സിയാല്‍ ഡയറക്ടര്‍ മനു നായര്‍, അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി, സിഐഎസ്എഫ് കമാണ്ടന്റ് നാഗേന്ദ്ര ദേവ് രാരി, കസ്റ്റംസ് ഓഫീസര്‍ റോയി, കെഎപി ഒന്നം ബറ്റാലിയന് കമാണ്ടന്റ് ജാക്സണ് പീറ്റര്‍, സിയാല്‍ ഓപ്പറേഷന്‍സ് മാനേജര്‍ അബ്രഹാം ജോസഫ്, എന്‍സിസി ഓഫീസര്‍ കേണല്‍ വിക്രാന്ത് അധികാരി,
ക്രൈംബ്രാഞ്ച് എസ്പി എം. കൃഷ്ണന്, സിയാല്‍ സീനിയര്‍ മാനേജര്‍ (സെക്യൂരിറ്റി) രവീന്ദ്രനാഥ്, വിജിലന്‍സ് ഡിവൈഎസ്പി പി.എം വര്‍ഗീസ്, എഎസ്പി ഹാര്‍ദിക് മീണ, ഡിവൈഎസ്പിമാരായ ജെ. ഉമേഷ് കുമാര്‍, ഡോ. ആര്. ജോസ്, ബിജോയ് ചന്ദ്രന്, അലക്സ് ബേബി, ടി.ആര് രാജേഷ്, എസ്. ജയകൃഷ്ണന്, പി.എം ബൈജു, വി.ടി ഷാജന്, റിട്ട. ഡിവൈഎസ്പി ബാബു കുമാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

