മൂവാറ്റുപുഴ: നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ ബഡ്സ് സ്കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. തൃക്കളത്തൂര്‍ സൊസൈറ്റിപടിയില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. യാത്രക്കാരെ ഇറക്കുന്നതിനായി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിനെ മറികടക്കുന്നതിനിടെ സ്കൂള്‍ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

